കാലിത്തീറ്റ വിതരണോദ്​ഘാടനം

ഇരിട്ടി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയായ 'ഗോവർധിനി 2020' കാലിത്തീറ്റ വിതരണോദ്ഘാടനം പടിക്കച്ചാല്‍ ക്ഷീര സംഘം ഓഫിസിൽ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് നിര്‍വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. യു. ദര്‍ശന, ഡോ. സോളിമോള്‍ ജേക്കബ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. അരക്കോടി രൂപയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയ ജില്ലയിലെ ഏക പഞ്ചായത്താണ് തില്ലങ്കേരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.