യൂത്ത് കോൺഗ്രസ് കലാപം സൃഷ്​ടിക്കാൻ ശ്രമിക്കുന്നു –ഡി.വൈ.എഫ്.ഐ

കണ്ണൂർ: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പക തീരാതെ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്​ ഡി.വൈ.എഫ്​.െഎ ജില്ല സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇതി‍​ൻെറ തുടർച്ചയാണ് കണ്ണൂർ നഗരത്തിൽ ചൊവ്വാഴ്​ച നടത്തിയ ആക്രമണങ്ങൾ. തിരുവനന്തപുരത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച രക്തസാക്ഷികളുടെ ചിത്രമുള്ള ബോർഡ് നേതാക്കളുടെ സാന്നിധ്യത്തിലാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ തകർത്തത്. ബോധപൂർവം പ്രകോപനം സൃഷ്​ടിച്ച് കലാപമുണ്ടാക്കാനുള്ള നീക്കത്തി‍​ൻെറ തെളിവാണിത്​. ആക്രമണത്തിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ല സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.