കർഷക സമരം സംഘടിപ്പിച്ചു

തളിപ്പറമ്പ്: കർഷക വിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ . കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.പി. ദാമോദരൻ ഉദ്​​ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ ദരിദ്ര കർഷകർക്കും വരുമാനമില്ലാത്ത തൊഴിലാളികൾക്കും ആറ് മാസത്തേക്ക് പ്രതിമാസം 7000 രൂപ വീതം ധനസഹായം നൽക്കുക, പട്ടിണിയിലായ തൊഴിലാളി കർഷക കുടുംബങ്ങൾക്ക് സൗജന്യ ധാന്യ വിതരണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി. ജനാർദനൻ, പി.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.