മുഴപ്പിലങ്ങാട് എഫ്.സി.ഐയിലെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്

മുഴപ്പിലങ്ങാട്: എഫ്.സി.ഐയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമായി കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റിവായി. 108 പേരെയാണ് പരിശോധിച്ചത്. മുഴപ്പിലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ടെസ്​റ്റ്​ നടത്തിയത്. എഫ്.സി.ഐയിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് ഡ്രൈവർമാർ ഉൾപ്പെടെ മുഴുവൻപേർക്കും ടെസ്​റ്റ് നടത്തിയത്. ഇതിനകം പഞ്ചായത്തിലെ 54 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 പേർ എഫ്.സി.ഐയിലുള്ളവരാണ്. പഞ്ചായത്തിൽ ആകെ 177 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ കേന്ദ്രം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.