പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും

ഇരിട്ടി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടന്നു. പുന്നാട് നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ് നിർവഹിച്ചു. ഇരിട്ടി ഏരിയ വൈസ് പ്രസിഡൻറ്​ ജിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.