ആൽമരം മുറിച്ചുമാറ്റിയ സംഭവത്തിൽ കലക്ടർക്ക് പരാതി

കേളകം: ബസ്​സ്​റ്റാൻഡിലെ ആൽമരം മുറിച്ചുമാറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട്​ ഡി.വൈ.എഫ്‌.ഐ കേളകം മേഖല കമ്മിറ്റി ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ എന്നിവർക്ക് പരാതി നൽകി. കേളകം ബസ്​സ്​റ്റാൻഡിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം മുറിച്ചുമാറ്റിയ സാഹചര്യത്തിൽ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നാശം സംഭവിച്ചിരിക്കുകയാണ്​. കേളകം പൊലീസിന്​ നൽകിയ പരാതിയിൽ നടപടിയെടുത്തിട്ടില്ലെന്നും പരാതിയിൽ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.