ചാല-നടാൽ ബൈപാസിൽ അപകടക്കുഴികൾ

താഴെ​െചാവ്വ: ചാല-നടാൽ ബൈപാസിൽ അപകടക്കെണിയൊരുക്കി വൻകുഴികൾ. ആഴ്​ചകൾക്കു​ മുമ്പ്​ അടച്ച കുഴികൾ മഴ മടങ്ങിയെത്തിയതോടെ വീണ്ടും പ്രത്യ​ക്ഷപ്പെട്ടു. മൂന്നു കി.മീറ്ററിലേറെ ദൈർഘ്യമുള്ള പാതയിൽ പലയിടത്തും റോഡ്​ പൂർണമായും തകർന്ന നിലയിലാണ്​. ദീർഘദൂര ചരക്കുലോറികൾ ഉൾപ്പെടെ രാവും പകലും വാഹനങ്ങൾ പോകുന്ന റോഡിലെ കുഴികൾ ഇരുചക്ര വാഹന യാത്രക്കാർക്കാണ്​ കൂടുതൽ ഭീഷണി ഉയർത്തുന്നത്​. ​റോഡിൽ തെരുവുവിളക്ക്​ ആവശ്യത്തിനില്ല. അതിനാൽ, രാത്രി കാഴ്​ച മങ്ങു​േമ്പാൾ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ്​ അപകടങ്ങൾ ആവർത്തിക്കുകയാണ്​. ചാല-നടാൽ ബൈപാസ്​ റീടാറിങ്​​ നടത്തിയിട്ട്​ അധികം കാലമായിട്ടില്ല. എന്നാൽ, ഇക്കുറി മഴയെത്തിയതോടെതന്നെ റോഡ്​ തകർന്നു. ഇതുസംബന്ധിച്ച പരാതി ഉയർന്നപ്പോൾ പലകുറി കുഴി അടക്കാനുള്ള ശ്രമം നടത്തുകയും ചെയ്​തു. എന്നാൽ, അടച്ച കുഴികൾ രണ്ടു മഴ കഴിയു​േമ്പാൾ വീണ്ടും പഴയപടിയാകുന്നതാണ്​ കാഴ്​ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.