താഴെെചാവ്വ: ചാല-നടാൽ ബൈപാസിൽ അപകടക്കെണിയൊരുക്കി വൻകുഴികൾ. ആഴ്ചകൾക്കു മുമ്പ് അടച്ച കുഴികൾ മഴ മടങ്ങിയെത്തിയതോടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. മൂന്നു കി.മീറ്ററിലേറെ ദൈർഘ്യമുള്ള പാതയിൽ പലയിടത്തും റോഡ് പൂർണമായും തകർന്ന നിലയിലാണ്. ദീർഘദൂര ചരക്കുലോറികൾ ഉൾപ്പെടെ രാവും പകലും വാഹനങ്ങൾ പോകുന്ന റോഡിലെ കുഴികൾ ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. റോഡിൽ തെരുവുവിളക്ക് ആവശ്യത്തിനില്ല. അതിനാൽ, രാത്രി കാഴ്ച മങ്ങുേമ്പാൾ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ ആവർത്തിക്കുകയാണ്. ചാല-നടാൽ ബൈപാസ് റീടാറിങ് നടത്തിയിട്ട് അധികം കാലമായിട്ടില്ല. എന്നാൽ, ഇക്കുറി മഴയെത്തിയതോടെതന്നെ റോഡ് തകർന്നു. ഇതുസംബന്ധിച്ച പരാതി ഉയർന്നപ്പോൾ പലകുറി കുഴി അടക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, അടച്ച കുഴികൾ രണ്ടു മഴ കഴിയുേമ്പാൾ വീണ്ടും പഴയപടിയാകുന്നതാണ് കാഴ്ച.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 2020-09-12T05:28:47+05:30ചാല-നടാൽ ബൈപാസിൽ അപകടക്കുഴികൾ
text_fieldsNext Story