വ്യാപാരമിടിഞ്ഞ്​ ഇരിട്ടി ടൗൺ

ഇരിട്ടി: ഇരിട്ടി ടൗൺ നാലുമാസത്തിനിടെ അടച്ചിട്ടത് നാലുപ്രാവശ്യം. ഇതുമൂലം വ്യാപാര മേഖല തകർന്നു. നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ കടകൾ തുറക്കാൻ അധികൃതരുടെ കനിവുകാത്ത് കഴിയുകയാണ്. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഒമ്പതാം വാർഡിൽ നാലാമത്തെ അടച്ചിടൽ നടപ്പാക്കിയത്​ സെപ്​റ്റംബർ ആറിനായിരുന്നു. യുവതിക്ക്‌ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിടൽ. സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും മറ്റും അടഞ്ഞു കിടക്കുകയാണ്​. പച്ചക്കറി, പലചരക്കു മൊത്തക്കച്ചവടം ഉച്ച 12 വരെ പ്രവർത്തിക്കും. ബസുകൾക്ക് പാലത്തിന് അക്കരെയാണ് സ്​റ്റോപ്. യാത്രക്കാരും മറ്റും വിരളമായതിനാൽ ഇരിട്ടി ടൗൺ ആളനക്കമില്ലാതായി. സമീപ പഞ്ചായത്തുകളായ പായം, ആറളം, അയ്യങ്കുന്ന്, ഉളിക്കൽ, പടിയൂർ, മുഴക്കുന്ന് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ട്. തുടർച്ചയായ അടച്ചിടൽ മൂലം, ഇരിട്ടിയിൽ എത്തുന്ന ആളുകൾ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ഈ പഞ്ചായത്തുകളിലെ കടകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വ്യാപാര മേഖലയിൽ ഇരിട്ടിയുടെ പ്രതാപം വീണ്ടെടുക്കാൻ വ്യാപാരി നേതാക്കൾ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന ആവശ്യം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.