പൊൻകതിർ കൊയ്യാൻ കിളികൾ; കർഷകർക്ക്​ നിരാശ

ശ്രീകണ്ഠപുരം: പാടത്ത് പൊൻകതിർ വിരിഞ്ഞപ്പോൾ കൊയ്യാനെത്തുന്നത് കിളികൾ. നിരാശയിൽ കർഷകർ. ഒന്നാംവിള നെൽകൃഷി നടത്തിയ കർഷകർക്കാണ് കിളികളുടെയും ചില വണ്ടുകളുടെയും ശല്യം തിരിച്ചടിയാവുന്നത്. ഏറെ കഷ്​ടപ്പെട്ട് നെൽകൃഷി നടത്തിയെങ്കിലും കതിർ വിരിഞ്ഞുവന്നതോടെ കൂട്ടമായെത്തുന്ന കിളികൾ കതിർ മുറിച്ചുകൊണ്ടുപോവുകയാണെന്ന് കർഷകർ പറയുന്നു. കർഷകർ രാവിലെ മുതൽ വയലിലെത്തി പാത്രങ്ങൾ കൊട്ടിയും മറ്റും കിളികളെ തുരത്തുകയാണ്.പ്രതീക്ഷയുടെ കതിർ, പക്ഷികൾ കൊണ്ടുപോകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണിവർ. ലോക് ഡൗൺ കാലത്ത് ഒറ്റക്കും കൂട്ടമായും ഇത്തവണ നെൽകൃഷി നടത്തിയവർ ഏറെയാണ്. കിളികളും വണ്ടുകളും വന്നതോടെയാണ് നെൽകൃഷി വിജയകരമാവില്ലെന്ന സ്ഥിതിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.