ആത്മഹത്യ പ്രതിരോധിക്കാൻ സമൂഹത്തി​െൻറ കരുതൽ വേണമെന്ന് വെബിനാർ

ആത്മഹത്യ പ്രതിരോധിക്കാൻ സമൂഹത്തി​ൻെറ കരുതൽ വേണമെന്ന് വെബിനാർ കണ്ണൂർ: വർധിച്ചുവരുന്ന ആത്മഹത്യ പ്രതിരോധിക്കുന്നതിന് സമൂഹത്തി​ൻെറ കരുതൽ വേണമെന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ. കണ്ണൂരിലെ കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തലശ്ശേരി ബ്രണ്ണൻ കോളജ് എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റുകളുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്. രാജ്യത്ത് ചെറുപ്പക്കാരിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായി വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂർ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫിസർ ഡോ. വാനതി സുബ്രഹ്മണ്യം പറഞ്ഞു. ലോകമാസകലം എട്ട്​ ലക്ഷത്തോളം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. വീടുകളിലെ സമ്മർദവും അമിത പ്രതീക്ഷകളും കുട്ടികളുടെ ആത്മഹത്യാനിരക്ക് കൂടാൻ ഇടയാക്കുന്നുണ്ട്. സമൂഹത്തിൽ വർധിച്ചുവരുന്ന വിഷാദരോഗം ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഡോ. വാനതി പറഞ്ഞു. ജില്ല ഫീൽഡ് പബ്ലിസിറ്റി ഓഫിസർ ബിജു മാത്യു, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ് എന്നിവർ സംസാരിച്ചു. ആഗോളതലത്തിൽ ആത്മഹത്യ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്​റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.