ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂൾ അന്താരാഷട്ര നിലവാരത്തിലേക്ക്

അഞ്ചുകോടി രൂപ ചെലവഴിച്ച കെട്ടിടം തുറന്നു പയ്യന്നൂർ: ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂളിന് അഞ്ചുകോടി രൂപ ചെലവഴിച്ച് കിഫ്ബി ഫണ്ടിൽനിന്ന്​ നിർമിച്ച രണ്ടു കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് 35 വിദ്യാലയങ്ങളാണ് ഒരേസമയം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. മൂന്നുകോടി രൂപ ചെലവഴിച്ച് ഹയർസെക്കൻഡറി കെട്ടിടവും രണ്ടുകോടി രൂപയുടെ പ്രൈമറി കെട്ടിടവുമാണ് നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. സ്​കൂൾ ഹൈടെക് പ്രഖ്യാപനം 2020 ഡിസംബറിൽ നടക്കും. 15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ളത്. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്​ പി.വി. ഗംഗാധരൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രഭാവതി, ജില്ല പഞ്ചായത്തംഗം ആർ. അജിത, ടി.വി. ഉണ്ണികൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, സി.എം. വേണുഗോപാലൻ, ടി.വി. വേണുഗോപാലൻ, പ്രസന്ന ടീച്ചർ, ഐ.വി. ശിവരാമൻ, എം. ദിവാകരൻ, രാജേഷ് കടന്നപ്പള്ളി, യു.വി. രാജീവൻ, കെ. ബിജു, ടി.വി. ചന്തുകുട്ടി, വി.വി. ഗോവിന്ദൻ, എൻ. രാജേഷ്, എ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. PYR Cheruthayam School ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചെറുതാഴം സ്കൂൾ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.