പാടിയോട്ടുചാല്‍: പെരിങ്ങോം വയക്കര പഞ്ചായത്ത് പാടിയോട്ടുചാലില്‍ നിര്‍മിച്ച ബസ്സ്റ്റാൻഡും സാനിറ്റേഷന്‍ കോംപ്ലക്സും തുറന്നു. മന്ത്രി ഇ.പി. ജയരാജന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശന്, പഞ്ചായത്ത് അംഗങ്ങളായ കെ.വി. മോഹനന്, വി.വി. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എസ്. അബൂബക്കര്‍ സൗജന്യമായി നല്കിയ 28 സൻെറ് സ്ഥലത്താണ് 52 ലക്ഷം രൂപ െചലവഴിച്ച് ബസ്സ്റ്റാൻഡും സാനിറ്റേഷന്‍ കോംപ്ലക്സും നിർമിച്ചത്. ബസ്സ്റ്റാൻഡ് തുറന്നുകൊടുത്തതോടെ, ചെറുപുഴ ഭാഗത്തേക്കും പയ്യന്നൂര്‍ ഭാഗത്തേക്കും പോകുന്ന യാത്രക്കാരെ കയറ്റി ഇറക്കുന്ന രണ്ട് ബസ്സ്റ്റോപ്പുകള്‍ ഒഴിവാക്കി. മേലേ ബസാറിലെ കുരിശുപള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ് നിലനിര്‍ത്തിയിട്ടുണ്ട്. പാടിയോട്ടുചാല്‍ വഴി പോകുന്ന എല്ലാ ബസുകളും ബസ്സ്റ്റാൻഡിൽ പ്രവേശിക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ്സ്റ്റാൻഡ് യാഥാര്‍ഥ്യമായതോടെ, ടൗണില്‍ പതിവുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും. പടം: chp bus stand പാടിയോട്ടുചാലില്‍ നിര്‍മിച്ച ബസ്സ്റ്റാൻഡ് മന്ത്രി ഇ.പി. ജയരാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.