Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാടിയോട്ടുചാല്‍ ബസ്​...

പാടിയോട്ടുചാല്‍ ബസ്​ സ്​റ്റാൻഡ്​ തുറന്നു

text_fields
bookmark_border
പാടിയോട്ടുചാല്‍: പെരിങ്ങോം വയക്കര പഞ്ചായത്ത് പാടിയോട്ടുചാലില്‍ നിര്‍മിച്ച ബസ്​സ്​റ്റാൻഡും സാനിറ്റേഷന്‍ കോംപ്ലക്‌സും തുറന്നു. മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. നളിനി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.ടി.പി. നൂറുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി. പ്രകാശന്‍, പഞ്ചായത്ത​്​ അംഗങ്ങളായ കെ.വി. മോഹനന്‍, വി.വി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എസ്. അബൂബക്കര്‍ സൗജന്യമായി നല്‍കിയ 28 സൻെറ്​ സ്ഥലത്താണ് 52 ലക്ഷം രൂപ ​െചലവഴിച്ച് ബസ്​സ്​റ്റാൻഡ​ും സാനിറ്റേഷന്‍ കോംപ്ലക്‌സും നിർമിച്ചത്. ബസ്​സ്​റ്റാൻഡ്​ തുറന്നുകൊടുത്തതോടെ, ചെറുപുഴ ഭാഗത്തേക്കും പയ്യന്നൂര്‍ ഭാഗത്തേക്കും പോകുന്ന യാത്രക്കാരെ കയറ്റി ഇറക്കുന്ന രണ്ട് ബസ്​സ്​റ്റോപ്പുകള്‍ ഒഴിവാക്കി. മേലേ ബസാറിലെ കുരിശുപള്ളിക്ക് സമീപമുള്ള ബസ് സ്​റ്റോപ്​ നിലനിര്‍ത്തിയിട്ടുണ്ട്. പാടിയോട്ടുചാല്‍ വഴി പോകുന്ന എല്ലാ ബസുകളും ബസ്​സ്​റ്റാൻഡിൽ പ്രവേശിക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ്​സ്​റ്റാൻഡ്​ യാഥാര്‍ഥ്യമായതോടെ, ടൗണില്‍ പതിവുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും. പടം: chp bus stand പാടിയോട്ടുചാലില്‍ നിര്‍മിച്ച ബസ്​സ്​റ്റാൻഡ്​ മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story