ചിറക്കര ഹയർസെക്കൻഡറി സ്കൂൾ സ്മാർട്ടാകുന്നു കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

തലശ്ശേരി: ചിറക്കര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടന സജ്ജമായി. അഞ്ച് കോടി രൂപ ചെലവഴിച്ച് നാലുനില കെട്ടിടത്തിൻെറ നിർമാണമാണ് പൂർത്തിയാക്കിയത്. 12 സ്മാർട്ട് ക്ലാസ് മുറികൾക്കുപുറമെ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചക-ഭക്ഷണശാല, വിവിധ ലാബുകൾ, കോൺഫറൻസ് ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. തലശ്ശേരി നിയോജക മണ്ഡലത്തിൽ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമാണിത്. ഇതിൻെറ ആദ്യഘട്ട നിർമാണമാണ് പൂർത്തീകരിച്ചത്. 16 കോടി രൂപയുടെ സമഗ്ര പ്ലാനിങ്ങാണ് വിദ്യാലയ വികസനത്തിനായി സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോഒാപറേറ്റിവ് സൊസൈറ്റിയാണ് നിർമാണം നടത്തിയത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളാണ് ഇവിടെയുള്ളത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിട ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.എൽ.എ എ.എൻ. ഷംസീർ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവർ സംബന്ധിക്കും. പടം: CHIRAKKARA VHSS മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം നിർവഹിക്കുന്ന ചിറക്കര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.