അഴിയൂരിൽ ആറു പേർക്ക് കോവിഡ്

മാഹി: അഴിയൂരിൽ ഞായറാഴ്​ച ആറു പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ മാഹിയിലും തലശ്ശേരിയിലും ജോലി ചെയ്യുന്ന അഞ്ചു ലോഡിങ്​ തൊഴിലാളികളുണ്ട്​. ഒന്നാം വാർഡ് പൂഴിത്തലയിൽ രണ്ടു പേർക്കും രണ്ടാം വാർഡ് ദോബി കുളം, 15, 16 എന്നീ വാർഡുകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽനിന്ന് വന്ന രണ്ടാം വാർഡിലെ 23കാരനും കോവിഡ് പോസിറ്റിവായി. പഞ്ചായത്തിൽ കഴിഞ്ഞദിവസം ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച വാർഡ് 17ൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ചോമ്പാല തുറമുഖത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യവാഹനങൾ വരുന്നത് കലക്ടർ നിരോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.