ഉരുവച്ചാൽ കോവിഡ്​ സമ്പർക്ക ഭീഷണിയിൽ

ഉരുവച്ചാൽ: ഉരുവച്ചാലിൽ കോവിഡ്​ സമ്പർക്ക ഭീഷണി രൂക്ഷമായി. ഉരുവച്ചാൽ മേഖലയിൽ സമ്പർക്കം വഴി 19 പേർക്കാണ് ഞായറാഴ്​ച വരെ രോഗം സ്ഥിരീകരിച്ചത്. ഉരുവച്ചാലിൽ പ്രവർത്തിക്കുന്ന ഇൻഫാക് മെഡിസിറ്റി ആശുപത്രിയിലെ ഡോക്​ടർക്കും സ്​റ്റാഫിനും കഴിഞ്ഞദിവസം കോവിഡ്​ സ്ഥിരീകരിച്ചതോടെ ഞായറാഴ്​ച ആശുപത്രി അടച്ച്​ അണുനശീകരണം നടത്തി. ആഗസ്​റ്റ്​ 27 മുതൽ 30 വരെ ആശുപത്രിയിൽ ചികിത്സ തേടിയവർ സ്വയം ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ ഡോക്​ടർ അടക്കം എട്ടുപേരെ കഴിഞ്ഞ ദിവസം പരിശോധിച്ചതിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു വീടുകളിലുള്ള 15 പേർ ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ രണ്ടു പേർക്കാണ് 18ാം വാർഡിൽ ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചത്. ഉരുവച്ചാൽ മേഖലയിൽ സമ്പർക്കവ്യാപന സാധ്യത കണക്കിലെടുത്ത് ജാഗ്രത സമിതി യോഗം ചേർന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വാർഡിനകത്ത് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് അവശ്യവസ്​തുക്കൾ ഹോം ഡെലിവറി സംവിധാനം വഴി എത്തിക്കാനും തീരുമാനിച്ചു. ചൊവ്വാഴ്ച ഉരുവച്ചാലിലെ സ്​കൂളിൽ വ്യാപാരികൾക്കും സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും കോവിഡ് പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.