കോവിഡ് കാലത്തും വിളിപ്പുറത്ത് അവരുണ്ട്

തലശ്ശേരി: കോവിഡ് സമ്പർക്ക വ്യാപനത്തിനിടയിലും ജനറൽ ആശുപത്രിയിൽ േസവനനിരതരായി ഗ്രീൻവിങ്സ് വളൻറിയർമാർ. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എന്തിനും തയാറായി അവർ ജാഗരൂകരാണ്. ശനിയാഴ്ച ആശുപത്രി അത്യാഹിത വിഭാഗത്തിൽ കൊറോണ വൈറസ് ബാധയേറ്റ രണ്ടുപേർ ചികിത്സക്കെത്തിയപ്പോഴും ആരോഗ്യപ്രവർത്തകർക്ക് ധൈര്യംപകരാൻ ഗ്രിൻവിങ്സ് ചാരിറ്റബിൾ െസാസൈറ്റിയുടെ വളൻറിയർമാർതന്നെ വേണ്ടിവന്നു. ഇവിടെ ഡ്യൂട്ടിയിലുള്ള നഴ്സുമാരിലടക്കമുണ്ടായ ആശങ്കയകറ്റാൻ വളൻറിയർമാർ അണുനശീകരണം നടത്താൻ തയാറാവുകയായിരുന്നു. സൊസൈറ്റിയുടെ എമർജൻസി വളൻറിയർ വിങ് ആശുപത്രിയിലെത്തി മിസ്​റ്റ്​ ഫോഗ് സാനി​െറ്റെസർ മെഷീൻ ഉപയോഗിച്ച് അത്യാഹിത വിഭാഗവും പരിസരവും അണുമുക്തമാക്കി. ലോക്ഡൗൺ സമയത്ത് അടച്ചിട്ട തലശ്ശേരി മത്സ്യമാർക്കറ്റിലും മറ്റു സ്ഥാപനങ്ങളിലും അണുനശീകരണത്തിന് ഇവർത​െന്നയാണ് ഫോഗ് സാനി​െറ്റെസർ മെഷീനുമായി രംഗത്തുണ്ടായത്. രക്തദാനം ഉൾപ്പെടെ എമർജൻസി കേസുകളിൽ ഒരു വിളിപ്പുറത്ത് വളൻറിയർമാർ ഒാടിയെത്തും. ഫോൺ: 97447 44100, 75589 11110.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.