സമയം നീട്ടിയിട്ടും തലശ്ശേരിയിൽ വ്യാപാരം പ്രതിസന്ധിയിൽ

മിക്ക റൂട്ടുകളിലും ബസ് സർവിസ് ഭാഗികമായതിനാൽ നഗരത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞു തലശ്ശേരി: കണ്ടെയ്ൻമൻെറ് സോണുകളൊഴിച്ചുള്ള സ്ഥലങ്ങളിൽ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള സമയം നീട്ടിയെങ്കിലും വ്യാപാരികൾക്ക് രക്ഷയില്ല. ആറു മണിയാകുന്നതോടെ നഗരം വിജനമാകുകയാണ്. തലശ്ശേരിയിൽ വ്യാപാരം ദിവസംതോറും കുറഞ്ഞുവരുന്നതായാണ് വ്യാപാരികളുടെ പരിഭവം. തലശ്ശേരി നഗരസഭ പരിധിയിൽ ആകെ 52 വാർഡുകളാണ്. നിലവിൽ 30 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലാണ്. നഗരപ്രദേശമടക്കമുള്ള വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലായതിനാൽ വ്യാപാരസ്ഥാപനങ്ങൾക്ക് വൈകീട്ട് ആറിന് താഴുവീഴും. ഇതോടെ നഗരം അന്ധകാരത്തിലാവുകയാണ്. കണ്ടെയ്ൻമൻെറ് സോണിൽ രാവിലെ ആറുമുതൽ ആറുവ​െരയും മറ്റിടങ്ങളിൽ രാത്രി ഒമ്പതു വരെയുമാണ് വ്യാപാരത്തിന് സമയം അനുവദിച്ചിട്ടുള്ളത്. തലശ്ശേരി ടൗണി‍ൻെറ പകുതിഭാഗം കായ്യത്ത് വാർഡിലും വാണിജ്യമേഖലയായ മെയിൻ റോഡ്, ആശുപത്രി റോഡ്, ലോഗൻസ് റോഡ്, നാരങ്ങാപ്പുറം, എ.വി.കെ നായർ റോഡ് എന്നിവ മട്ടാമ്പ്രം, മാരിയമ്മ വാർഡുകളിലും ഉൾപ്പെട്ടതാണ്. ഇൗ മൂന്നു വാർഡുകളും കണ്ടെയ്ൻമൻെറ് സോണിലായതിനാൽ നിലവിൽ വ്യാപാരത്തിന് നീട്ടിയ സമയം ഇവിടെയുള്ളവർക്ക് ബാധകമാവില്ല. അതുകൊണ്ടുതന്നെ ആറു മണിയാകുേമ്പാേഴക്കും കടകൾ അടക്കണം. മട്ടാമ്പ്രം തീരദേശത്ത് കോവിഡ് സമ്പർക്കകേസുകൾ കൂടുതലുള്ളതിനാൽ മത്സ്യമാർക്കറ്റും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. മാർക്കറ്റിലെ മൊത്തമത്സ്യ കച്ചവടക്കാരനും കുടുംബത്തിലുള്ളവർക്കും വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് മാർക്കറ്റ് പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് അടച്ചിട്ടത്. മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന മൂന്നു റോഡുകളും കഴിഞ്ഞയാഴ്ച അടച്ചിടുകയുണ്ടായി. കഴിഞ്ഞ ഒാണനാളുകളിലും വ്യാപാരത്തിനുള്ള സമയം രാത്രി ഏഴര വരെ നീട്ടിക്കൊടുത്തിരുന്നെങ്കിലും വിപണിയിൽ കടുത്തമാന്ദ്യമാണ് അനുഭവ​െപ്പട്ടത്. ഇതിനിടയിൽ നഗരത്തിലെ തെരുേവാരക്കച്ചവടവും പൂർണമായി നിരോധിച്ചിരുന്നു. മിക്ക റൂട്ടുകളിലും ബസ് സർവിസ് ഭാഗികമായതിനാൽ നഗരത്തിലേക്ക് ആളുകളുടെ വരവ് കുറയുകയാണ്. രാത്രി തെരുവുവിളക്കുകൾ കത്തിക്കാത്തതിനാൽ നഗരവാസികളും ടൗണിൽ ഇറങ്ങാൻ മടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.