ബോംബ് നിർമാണത്തിനിടെ സ്ഫോടനം: പൊലീസ് കർശന നടപടി സ്വീകരിക്കണം

തലശ്ശേരി: പൊന്ന്യത്ത്​ ബോംബ് നിർമാണത്തിനിടെ സി.പി.എം പ്രവർത്തകരുടെ കൈപ്പത്തി നഷ്​ടപ്പെട്ട സ്ഫോടനത്തെക്കുറിച്ച്​ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി വധക്കേസിലെയും സി.ഒ.ടി നസീർ വധശ്രമകേസിലെയും പ്രതികൾ ഉൾപ്പെടെയുള്ളവരാണ് ബോംബ് നിർമാണകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നത് എന്നത് നിർമാണം സി.പി.എമ്മി‍ൻെറ ഉന്നത നേതൃത്വത്തി‍ൻെറ അറിവോടെയാണ് എന്നാണ് വ്യക്തമാക്കുന്നത്. തലശ്ശേരി മേഖലയിൽ ഏതാനും കാലമായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂർവ നടപടിയാണോ ഇതിനു പിന്നിലെന്ന് സംശയിക്കണം. കഴിഞ്ഞ ദിവസം മേഖലയിലെ ഏതാനും കോൺഗ്രസ് ഓഫിസുകൾ തകർക്കപ്പെട്ടതും ഇതും ചേർത്ത് വായിക്കണം. മേഖലയിലെ സമാധാനം നിലനിർത്താൻ പൊലീസ് കർശന നടപടിയെടുക്കണമന്ന്​ പ്രസിഡൻറ്​ പി.എം. അബ്​ദുൽ നാസിർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.