കർഷക-ജനദ്രോഹ നയങ്ങൾക്കെതിരെ സത്യഗ്രഹം

തലശ്ശേരി: കേന്ദ്ര സർക്കാറി‍ൻെറ കർഷക-ജനദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻ സഭയും ഭാരതീയ ഖേദ് മസ്ദൂർ യൂനിയനും സംയുക്തമായി തലശ്ശേരിയിൽ കർഷക സത്യഗ്രഹം നടത്തി. വിത്തിനും വളത്തിനും 50 ശതമാനം സബ്സിഡി അനുവദിക്കുക, കാർഷിക പെൻഷൻ 10,000 രൂപയാക്കുക, വിലക്കയറ്റം തടയുക, കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. പുതിയ ബസ് സ്റ്റാൻഡ് എൻ.ഇ. ബാലറാം മന്ദിരത്തിന് മുന്നിൽ കിസാൻസഭ ജില്ല സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അധ്യക്ഷത വഹിച്ചു. എം. ബാലൻ, കണ്ട്യൻ സുരേഷ് ബാബു, പി.കെ. മിഥുൻ, കെ.സി. ബുദ്ധദാസ് എന്നിവർ സംസാരിച്ചു. വി.സി. ഹരിദാസൻ, കെ. ഉഷ, സി.കെ. മാലതി, കെ. വിജയൻ, കെ.പി. ബാബു എന്നിവർ സംസാരിച്ചു. കാരായി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.