ജാഗ്രത നിർദേശം പുറത്തിറക്കി

ചക്കരക്കല്ല്​: ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും സമൂഹ വ്യാപന സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പധികൃതർ . കടകൾ ആറുവരെ മാത്രമേ തുറക്കാവൂ. കഴിഞ്ഞദിവസം ഇരിവേരി സി.എച്ച്.സിയിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം​. പനി, തൊണ്ടവേദന, വയറിളക്കം, രുചി, മണമില്ലായ്മ തുടങ്ങിയവ അനുഭവപ്പെട്ടാൽ ടെലി മെഡിസിൻ സംവിധാനത്തിലൂടെ മെഡിക്കൽ ഓഫിസറെയോ, വാർഡ് തല നിരീക്ഷണ സമിതിയെയോ ബന്ധപ്പെട്ടാണ് തുടർ നടപടിയെടുക്കേണ്ടത്​. ചക്കരക്കൽ പൊലീസ് സ്​റ്റേഷൻ പരിധിയിൽ ഞായറാഴ്​ച മുതൽ വ്യാപാര സ്ഥാപനങ്ങൾ ആറുവരെ മാത്രം തുറക്കും. ഉറവിടമറിയാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുണ്ടേരി, ചെമ്പിലോട്, അഞ്ചരക്കണ്ടി, പേരളശ്ശേരി അടക്കമുള്ള നാലു പഞ്ചായത്തിലെയും എട്ട് കോർപറേഷൻ ഡിവിഷനിലും വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഹോട്ടലുകളിൽ ആറു മുതൽ ഏഴുവരെ പാർസൽ സംവിധാനം തുടരാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.