വീട്​ സന്ദര്‍ശിച്ചു

പെരിങ്ങത്തൂര്‍: ആളൊഴിഞ്ഞ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്​റ്റീല്‍ ബോംബ് കാഞ്ഞിരക്കടവ് പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞപ്പോള്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തിൽ കരിയാട് പടന്നക്കര പ്രദേശം ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. നേതാക്കളായ ഡി.സി.സി ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണമ്പള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. ഹാഷിം, മണ്ഡലം പ്രസിഡൻറ്് കെ. അശോകന്‍, രാജേഷ് കരിയാട്, ബാബു മാസ്​റ്റര്‍, വി.പി. രാജന്‍, പി.പി. സുരേഷ് തുടങ്ങിയവരും പാച്ചേനിയോടൊപ്പം ഉണ്ടായിരുന്നു. lpgr_Pacheni -കരിയാട് പടന്നക്കര സ്​റ്റീല്‍ ബോബ് കണ്ടെത്തിയ വീട് ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.