ഡിജിറ്റല്‍ എക്‌സ് റേ യൂനിറ്റും തുടങ്ങി കണ്ണൂര്‍: ജില്ല ആയുര്‍വേദ ആശുപത്രിയിലെ ഒ.പി ബ്ലോക്ക്, ഡിജിറ്റല്‍ എക്‌സ് റേ യൂനിറ്റ്, കാൻറീന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആയുര്‍വേദ ഡിസ്െപന്‍സറികളെ മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിയതായും മന്ത്രി പറഞ്ഞു. പരിമിതമായ സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ജില്ല ആയുര്‍വേദ ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 80 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഇതിനായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷവും 2018-19ല്‍ 30 ലക്ഷവും വകയിരുത്തി. 5800 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി നിര്‍മിച്ച കെട്ടിടത്തിലാണ് ഒ.പി ബ്ലോക്ക്, ഡിജിറ്റല്‍ എക്‌സ് റേ യൂനിറ്റ്, 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, കാൻറീന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ഡി.പി.എം ഡോ. കെ.സി. അജിത് കുമാര്‍, ആശുപത്രി സൂപ്രണ്ടും ഡി.എം.ഒ ഇന്‍ചാര്‍ജുമായ ഡോ. ടി. സുധ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, എം.എസ്. വിനോദ്, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.