കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നാടിന് സമര്‍പ്പിച്ചു

കല്യാശ്ശേരി: വിവിധ വകുപ്പ് ഓഫിസുകള്‍ ഇനി ഒരു കുടക്കീഴിലാക്കാൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് നിര്‍മിച്ച പുതിയ കെട്ടിടം മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. അതിജാഗ്രത ആവശ്യമുള്ള സമയം സര്‍ക്കാറിനെതിരെ അസത്യ പ്രസ്താവനകള്‍ നടത്തി കലാപമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ചെറുകുന്ന് താവത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വ്യവസായ എസ്​റ്റേറ്റിലാണ് മൂന്നുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആറു കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആധുനിക ഓഫിസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതോടെ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും സ്വന്തം കെട്ടിടമായി. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. പ്രീത, വൈസ് പ്രസിഡൻറ്​ പി. ഗോവിന്ദന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സൈനബ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഹസ്സന്‍ കുഞ്ഞി, കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. രാമകൃഷ്ണന്‍, ബ്ലോക്ക് ഡെവലപ്‌മൻെറ് ഓഫിസര്‍ ലക്ഷ്മീദാസ്, അസി. എക്‌സിക്യുട്ടിവ് എൻജിനീയര്‍ യു.വി. രാജീവന്‍, എ.ഡി.സി അബ്​ദുൽ ജലീല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.