കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് കോവിഡ്; ചെറുപുഴ ടൗണ്‍ അടച്ചു

ചെറുപുഴ: കോവിഡ്​ സമ്പര്‍ക്ക വ്യാപനമറിയാന്‍ ശനിയാഴ്ച ചെറുപുഴയില്‍ നടത്തിയ ആൻറിജന്‍ ടെസ്​റ്റില്‍ ചെറുപുഴ കെ.എസ്.ഇ.ബി സെക്​ഷന്‍ ഓഫിസിലെ നാല്​ ജീവനക്കാര്‍ക്ക് പോസിറ്റിവായി. ഇതേ തുടർന്ന്​ ചെറുപുഴ ടൗണ്‍ ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡും 17ാം വാര്‍ഡും അടച്ചിടാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാവിലെ തന്നെ കെ.എസ്.ഇ.ബി ഓഫിസ് അടച്ച് അണുവിമുക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 17ാം വാര്‍ഡ് പ്രാപ്പൊയില്‍ സ്വദേശിയും ഒരാള്‍ തിരുവനന്തപുരം സ്വദേശിയും മറ്റുള്ളവര്‍ ഈസ്​റ്റ്​ എളേരി, പെരിങ്ങോം വയക്കര സ്വദേശികളുമാണ്. രണ്ടാഴ്ച മു​േമ്പ ചെറുപുഴ രണ്ടാം വാര്‍ഡിലെ പാണ്ടിക്കടവ് സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റിവായതോടെ ചെറുപുഴ ടൗണ്‍ അടച്ചിട്ടിരുന്നു. പിന്നീട് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓണത്തിനുമുമ്പ് പാണ്ടിക്കടവിനെ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണാക്കി ചെറുപുഴ ടൗണ്‍ തുറന്നുകൊടുക്കുകയായിരുന്നു. ഓണത്തിനു തുറന്ന വിപണിയില്‍ വ്യാപാരം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് അനിശ്ചിത കാലത്തേക്ക് വീണ്ടും ടൗണ്‍ അടച്ചിടേണ്ടിവന്നത്. ചെറുപുഴ ടൗണിനോട് അടുത്തുകിടക്കുന്ന കാസർകോട്​ ജില്ലയിലെ ഈസ്​റ്റ്​ എളേരി പഞ്ചായത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്നത് ചെറുപുഴയിലും ആശങ്കക്കിടയാക്കിയിരുന്നു. ചെറുപുഴ പഞ്ചായത്തിലെ 17ാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രാപ്പൊയില്‍ ടൗണ്‍ കണ്ടെയ്​ന്‍മൻെറ്​ സോണായതിനാല്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.