Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTകെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് കോവിഡ്; ചെറുപുഴ ടൗണ്‍ അടച്ചു
text_fieldsbookmark_border
ചെറുപുഴ: കോവിഡ് സമ്പര്‍ക്ക വ്യാപനമറിയാന്‍ ശനിയാഴ്ച ചെറുപുഴയില്‍ നടത്തിയ ആൻറിജന്‍ ടെസ്റ്റില്‍ ചെറുപുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് പോസിറ്റിവായി. ഇതേ തുടർന്ന് ചെറുപുഴ ടൗണ്‍ ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡും 17ാം വാര്‍ഡും അടച്ചിടാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാവിലെ തന്നെ കെ.എസ്.ഇ.ബി ഓഫിസ് അടച്ച് അണുവിമുക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 17ാം വാര്‍ഡ് പ്രാപ്പൊയില്‍ സ്വദേശിയും ഒരാള്‍ തിരുവനന്തപുരം സ്വദേശിയും മറ്റുള്ളവര്‍ ഈസ്റ്റ് എളേരി, പെരിങ്ങോം വയക്കര സ്വദേശികളുമാണ്. രണ്ടാഴ്ച മുേമ്പ ചെറുപുഴ രണ്ടാം വാര്‍ഡിലെ പാണ്ടിക്കടവ് സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റിവായതോടെ ചെറുപുഴ ടൗണ്‍ അടച്ചിട്ടിരുന്നു. പിന്നീട് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓണത്തിനുമുമ്പ് പാണ്ടിക്കടവിനെ മൈക്രോ കണ്ടെയ്ന്‍മൻെറ് സോണാക്കി ചെറുപുഴ ടൗണ്‍ തുറന്നുകൊടുക്കുകയായിരുന്നു. ഓണത്തിനു തുറന്ന വിപണിയില്‍ വ്യാപാരം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് അനിശ്ചിത കാലത്തേക്ക് വീണ്ടും ടൗണ്‍ അടച്ചിടേണ്ടിവന്നത്. ചെറുപുഴ ടൗണിനോട് അടുത്തുകിടക്കുന്ന കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്നത് ചെറുപുഴയിലും ആശങ്കക്കിടയാക്കിയിരുന്നു. ചെറുപുഴ പഞ്ചായത്തിലെ 17ാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രാപ്പൊയില്‍ ടൗണ്‍ കണ്ടെയ്ന്‍മൻെറ് സോണായതിനാല്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story