സ്​കൂൾ സംരക്ഷണത്തിനായി ധർണ

തലശ്ശേരി: ഡോ. ഹെർമൻ ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്​കൂൾ സംരക്ഷിക്കണമെന്നും പത്താംതരം വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതാനുള്ള അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപക ദിനത്തിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്​കൂളിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്​തു. സമരസമിതി ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എ.വി. ശൈലജ, വി.എം. സുകുമാരൻ, ഇ. വിജയകൃഷ്​ണൻ, ഇ. മനീഷ്, പി.കെ. ബൈജിത്ത്, കെ. വിനയരാജ്, കെ.കെ. ചാത്തുക്കുട്ടി, പി.വി. സിറാജുദ്ദീൻ, സി.ഒ.ടി. നസീർ, പി.പി. ഷാജിത്ത്, ജിതേഷ് വിജയൻ, പി.കെ. ആശ, എം. സജിന, എൻ.പി. രാജേന്ദ്രൻ, എം.പി. സുനിൽ, ഇ. സന്തോഷ്, കെ. സീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.