സിഗ്നൽ ലൈറ്റ് കണ്ണടച്ചു; ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷനിൽ അപകടക്കെണി

ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷനിലെ ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് രണ്ടുമാസം. ജനങ്ങൾ അപകട ഭീതിയിലായിട്ടും അധികൃതർക്ക്​ കുലുക്കമില്ല. തളിപ്പറമ്പ്-ഇരിട്ടി പാതയിൽ അപകടം പതിവായതോടെയാണ്​ കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് ശ്രീകണ്ഠപുരം ജങ്​ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് വന്നതോടെ അപകടവും കുറഞ്ഞു. എന്നാൽ, രണ്ട് മാസമായി ലൈറ്റ് കണ്ണടച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾ തോന്നിയ പോലെ പോവുകയാണ്​. അപകടങ്ങളും പതിവായി. റോഡിന് എതിർഭാഗത്തുള്ള മൂന്ന് ബാങ്കുകളിലേക്കും റീസർവേ ഓഫിസിലേക്കും പോസ്​റ്റ് ​ഒാഫിസിലേക്കും വയോധികരടക്കം നിരവധി പേർ എത്തുന്നത് ജീവൻ പണയം​െവച്ചാണ്. സിഗ്നൽ തകരാറിലായതോടെ കാൽനടക്കാരെപ്പോലും ഗൗനിക്കാതെയാണ് വാഹനങ്ങൾ മത്സരയോട്ടം നടത്തുന്നത്. ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.