അനുവാദമില്ലാതെ മരങ്ങൾ മുറിച്ചുമാറ്റിയതായി പരാതി

പെരിങ്ങത്തൂർ: സ്ഥലമുടമയുടെ . മേക്കുന്നിനടുത്ത കനകമലയിലെ മുകൾഭാഗത്തെ പത്തിലധികം സൻെറിലെ മരങ്ങളാണ് മുറിച്ചത്. ആറളത്തുനിന്നും കൊണ്ടുവന്ന നല്ലയിനം കശുമാവ്, മാവ് എന്നിവയടക്കമാണ് നശിപ്പിച്ചത്. ചന്ദനമരവും നശിപ്പിച്ചവയിൽപെടുമെന്ന് സ്ഥലമുടമ പെരിങ്ങത്തൂരിലെ ശ്രീധരൻ തേക്കിയിൽ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറഞ്ഞു. കനകമലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദിഷ്​ട കുടിവെള്ള പദ്ധതിക്കായുള്ള വാട്ടർ ടാങ്ക് നിർമാണത്തിനായാണ് ഉടമയുടെ അനുവാദമില്ലാതെ സ്ഥലം ​ൈകയേറി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് മരങ്ങൾ മുറിച്ചുമാറ്റിയതെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.