കോവിഡ് ജാഗ്രത സമിതി യോഗം; കമ്യൂണിറ്റി ഹാൾ നൽകിയില്ലെന്ന് പരാതി

ആലക്കോട്: കോവിഡ് ജാഗ്രത സമിതിക്ക് യോഗം ചേരാൻ പഞ്ചായത്ത് സെക്രട്ടറി കമ്യൂണിറ്റി ഹാൾ നൽകിയില്ലെന്ന് ആക്ഷേപം. ആലക്കോട് പഞ്ചായത്തിലെ കുടപ്രം വാർഡ് അംഗം മൃദുല രാജനാണ് പരാതിയുമായി രംഗത്തെത്തിയത്. വാർഡിൽ കഴിഞ്ഞദിവസം കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന്​ സമ്പർക്കപ്പട്ടിക തയാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് കമ്യൂണിറ്റി ഹാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഹാളി​ൻെറ താക്കോൽ നൽകാൻ സെക്രട്ടറി തയാറായില്ല. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ പറഞ്ഞിട്ടും താക്കോൽ നൽകിയില്ല. പൊലീസ്, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഏറെ നേരം കാത്തിരുന്നിട്ടും താക്കോൽ ലഭിച്ചില്ലെന്നും ഇതേത്തുടർന്ന് സമീപത്തുള്ള കളിസ്ഥലത്താണ് യോഗം ചേർന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു. അതേസമയം, കമ്യൂണിറ്റി ഹാളിൽ ഓണക്കിറ്റ് സൂക്ഷിക്കാൻ പ്രദേശത്തെ റേഷൻകട ഉടമക്ക് അനുവാദം നൽകിയിരുന്നുവെന്നും അദ്ദേഹം ഇതിനായി അപേക്ഷ നൽകിയിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. എങ്കിലും ജാഗ്രത സമിതി യോഗത്തിനായി താക്കോൽ കൈമാറണമെന്ന് താക്കോൽ സൂക്ഷിച്ചിരുന്ന മറ്റൊരു പഞ്ചായത്തംഗത്തോട് പറഞ്ഞതാണെന്നും സാങ്കേതിക പ്രശ്നമാണ്​ തക്കോൽ കൈമാറാൻ കഴിയാത്തതിന് കാരണമെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.