Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTകോവിഡ് ജാഗ്രത സമിതി യോഗം; കമ്യൂണിറ്റി ഹാൾ നൽകിയില്ലെന്ന് പരാതി
text_fieldsbookmark_border
ആലക്കോട്: കോവിഡ് ജാഗ്രത സമിതിക്ക് യോഗം ചേരാൻ പഞ്ചായത്ത് സെക്രട്ടറി കമ്യൂണിറ്റി ഹാൾ നൽകിയില്ലെന്ന് ആക്ഷേപം. ആലക്കോട് പഞ്ചായത്തിലെ കുടപ്രം വാർഡ് അംഗം മൃദുല രാജനാണ് പരാതിയുമായി രംഗത്തെത്തിയത്. വാർഡിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കപ്പട്ടിക തയാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് കമ്യൂണിറ്റി ഹാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഹാളിൻെറ താക്കോൽ നൽകാൻ സെക്രട്ടറി തയാറായില്ല. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ പറഞ്ഞിട്ടും താക്കോൽ നൽകിയില്ല. പൊലീസ്, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഏറെ നേരം കാത്തിരുന്നിട്ടും താക്കോൽ ലഭിച്ചില്ലെന്നും ഇതേത്തുടർന്ന് സമീപത്തുള്ള കളിസ്ഥലത്താണ് യോഗം ചേർന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു. അതേസമയം, കമ്യൂണിറ്റി ഹാളിൽ ഓണക്കിറ്റ് സൂക്ഷിക്കാൻ പ്രദേശത്തെ റേഷൻകട ഉടമക്ക് അനുവാദം നൽകിയിരുന്നുവെന്നും അദ്ദേഹം ഇതിനായി അപേക്ഷ നൽകിയിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. എങ്കിലും ജാഗ്രത സമിതി യോഗത്തിനായി താക്കോൽ കൈമാറണമെന്ന് താക്കോൽ സൂക്ഷിച്ചിരുന്ന മറ്റൊരു പഞ്ചായത്തംഗത്തോട് പറഞ്ഞതാണെന്നും സാങ്കേതിക പ്രശ്നമാണ് തക്കോൽ കൈമാറാൻ കഴിയാത്തതിന് കാരണമെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story