ശ്രീകണ്ഠപുരത്ത്​ വ്യാപാരികളു​െട പട്ടിണിസദ്യ സമരം

ശ്രീകണ്ഠപുരം: കോവിഡി​ൻെറ പേരിൽ അശാസ്ത്രീയമായ രീതിയിൽ ശ്രീകണ്ഠപുരം ടൗൺ അടച്ചിട്ടതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്​ഠപുരം യൂനിറ്റി​ൻെറ നേതൃത്വത്തിൽ തിരുവോണനാളിൽ പട്ടിണിസദ്യ സമരം നടത്തി. ബസ് സ്​റ്റാൻഡിൽ നടന്ന പരിപാടി ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. ബിൽഡിങ്​ അസോസിയേഷൻ സംസ്ഥാന വർക്കിങ്​ പ്രസിഡൻറ്​ കെ. സലാഹുദ്ദീൻ, നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ.പി. മുനീർ, ഏകോപന സമിതി ജില്ല സെക്രട്ടറി മുനീറുദ്ദീൻ, മേഖല ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, സി.കെ. അലക്സ്, കെ.പി. ഇബ്രാഹിം, നിയാസ്, സി. നാസർ, ഷാജഹാൻ, ബി.പി. ബഷീർ, ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു. SKPM Vyapari ശ്രീകണ്ഠപുരത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പട്ടിണിസദ്യ സമരം ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.