Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTശ്രീകണ്ഠപുരത്ത് വ്യാപാരികളുെട പട്ടിണിസദ്യ സമരം
text_fieldsbookmark_border
ശ്രീകണ്ഠപുരം: കോവിഡിൻെറ പേരിൽ അശാസ്ത്രീയമായ രീതിയിൽ ശ്രീകണ്ഠപുരം ടൗൺ അടച്ചിട്ടതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂനിറ്റിൻെറ നേതൃത്വത്തിൽ തിരുവോണനാളിൽ പട്ടിണിസദ്യ സമരം നടത്തി. ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. ബിൽഡിങ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. സലാഹുദ്ദീൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. മുനീർ, ഏകോപന സമിതി ജില്ല സെക്രട്ടറി മുനീറുദ്ദീൻ, മേഖല ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, സി.കെ. അലക്സ്, കെ.പി. ഇബ്രാഹിം, നിയാസ്, സി. നാസർ, ഷാജഹാൻ, ബി.പി. ബഷീർ, ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു. SKPM Vyapari ശ്രീകണ്ഠപുരത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പട്ടിണിസദ്യ സമരം ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story