ഓൺലൈൻ ഓണോത്സവത്തിന് സമാപനം

ഇരിട്ടി: പായത്ത് നടന്ന ഓൺലൈൻ ഓണോത്സവം സമാപിച്ചു. 32 ഇനങ്ങളിലായി എണ്ണൂറിലധികം പേർ മത്സരങ്ങളിൽ പങ്കെടുത്തു. വാട്​സ്​ആപ്​ ഗ്രൂപ്പുകളിലൂടെയാണ് ഓണോത്സവം സംഘടിപ്പിച്ചത്. ഓൺലൈൻ സാംസ്കാരിക സദസ്സ്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി -പ്ലസ് ടു ഉന്നത വിജയികൾക്കു നൽകുന്ന കെ. പത്മനാഭൻ മാസ്​റ്റർ എൻഡോവ്മൻെറ്​ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ. അശോകൻ വിതരണം ചെയ്തു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കമൽ, എം. പവിത്രൻ, ശ്രുതി, നിപുൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.