Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 2020-09-02T05:28:10+05:30ഓൺലൈൻ ഓണോത്സവത്തിന് സമാപനം
text_fieldsഇരിട്ടി: പായത്ത് നടന്ന ഓൺലൈൻ ഓണോത്സവം സമാപിച്ചു. 32 ഇനങ്ങളിലായി എണ്ണൂറിലധികം പേർ മത്സരങ്ങളിൽ പങ്കെടുത്തു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ഓണോത്സവം സംഘടിപ്പിച്ചത്. ഓൺലൈൻ സാംസ്കാരിക സദസ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി -പ്ലസ് ടു ഉന്നത വിജയികൾക്കു നൽകുന്ന കെ. പത്മനാഭൻ മാസ്റ്റർ എൻഡോവ്മൻെറ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ വിതരണം ചെയ്തു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കമൽ, എം. പവിത്രൻ, ശ്രുതി, നിപുൺ എന്നിവർ സംസാരിച്ചു.
Next Story