കോൺഗ്രസ് ഓഫിസ് തകർത്തു

എടക്കാട്: കടമ്പൂരിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന രാജീവ് ഭവൻ അടിച്ചുതകർത്തു. ജനൽ ചില്ലുകളും കസേരകളും ബോർഡുകളും ആക്രമണത്തിൽ തകർന്നു. ചൊവ്വാഴ്ച രാത്രി എ​േട്ടാടെയാണ് സംഭവം. പ്രതിഷേധ പ്രകടനവുമായെത്തിയ സി.പി.എം പ്രവർത്തകരാണ് പാർട്ടി ഓഫിസ് തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മേഖലയിൽ പൊലീസ് സാന്നിധ്യം ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.