ഷീബക്കും മക്കൾക്കും ഇക്കുറി സ്വന്തം വീട്ടിലിരുന്ന് ഓണം ആഘോഷിക്കാം

അഞ്ചരക്കണ്ടി: ഷീബക്കും മക്കളായ അഞ്ജനക്കും നേഹക്കും ഇക്കുറി സ്വന്തം വീട്ടിലിരുന്ന് ഓണം ആഘോഷിക്കാം . അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർത്യ സമിതിയാണ് ഇവർക്ക് കുഴിമ്പാലോട് മെട്ടയിൽ പുതിയ വീട് ഒരുക്കിയത്. കരൾ രോഗബാധയെ തുടർന്ന് ഏതാനും വർഷം മുൻപാണ് നേഹയുടെയും അഞ്ജനയുടെയും പിതാവ്​ കുഴിമ്പാലോട് മെട്ടയിലെ വസന്തകുമാർ മരണപ്പെട്ടത്. വസന്തകുമാറിൻ്റെ ചികിത്സക്ക് വലിയ തുക ചെലവഴിച്ചു. ഇതിൽ ഏറിയ പങ്കും കടം വാങ്ങിയതായിരുന്നു. നാട്ടുകാർ ഇടപെട്ട് കടം തീർത്തു കൊടുത്തു. എങ്കിലും സ്വന്തമായി വീടില്ലാത്ത പ്രയാസത്തിലായിരുന്നു ഈ കുടുംബം. ഈ ഘട്ടത്തിലാണ് ദരിദ്രരായ ഈ കുടുംബത്തിന് വീടൊരുക്കാൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ തയ്യാറായത്. ഇതിനായി പ്രാദേശിക തലത്തിൽ ഒരു നിർമാണ കമ്മിറ്റി ഉണ്ടാക്കി. പി.ടി.എ യും നാട്ടുകാരും ചേർന്ന് സാമ്പത്തിക സമാഹരണം നടത്തി. 2019 ഡിസംബറിൽ നിർമാണം തുടങ്ങി. ഏപ്രിലിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത് കോ വിഡ് കാരണം നീണ്ടു. പുതിയ വീടിൻ്റെ താക്കോൽകെ ദാനം കുടുംബത്തിന് നൽകിക്കൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി ടി.എ പ്രസിഡൻറ് എം.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി എഡുക്കേഷണൽ സൊസൈറ്റി പ്രസിഡൻ്റ് എം.വി.ദേവദാസ്, പി.മുകുന്ദൻ, പ്രിൻസിപ്പൽ ഒ.എം.ലീന, പ്രധാനാധ്യാപിക എ.പി.എം.രമാദേവി, കെ.രാജേന്ദ്രൻ മാനേജർ വി.പി. കിഷാേർ, കെ.ജ.നന്ദകുമാർ, വി.പ്രശാന്തൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.