പൊതുജനാഭിപ്രായം തിരിച്ചുവിടാൻ വലതുപക്ഷ ശ്രമം -കോടിയേരി

തലശ്ശേരി: വലതുപക്ഷ ശക്തികളെയാകെ ഏകോപിപ്പിച്ചുള്ള അപ്രഖ്യാപിത വിമോചനസമരമാണിന്ന‌് കേരളത്തിൽ നടക്കുന്നതെന്ന‌് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. വിമോചന സമരകാലത്തുണ്ടായത‌ുപോലൊരു വലതുപക്ഷ കേന്ദ്രീകരണം സംസ്ഥാനത്തുണ്ട‌്. എൽ.ഡി.എഫ‌് സർക്കാറിന‌് അനുകൂലമായി രൂപപ്പെട്ട പൊതുജനാഭിപ്രായത്തെ വഴിതിരിച്ചുവിടാനാണ‌് വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നത‌്. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നവമാധ്യമ സ‌്റ്റുഡിയോ സി.എച്ച്. സ‌്മാരക മന്ദിരത്തിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. നാലേകാൽ വർഷം കൊണ്ട‌് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക‌് എൽ.ഡി.എഫ‌് ഭരണംമാറി. കിഫ‌്ബിയിലൂടെ അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണുണ്ടായത‌്. കേന്ദ്രം സഹായിച്ചില്ലെങ്കിലും മുടക്കമില്ലാതെ വികസനം മുന്നോട്ടു കൊണ്ടുപോകുമെന്ന‌് തെളിയിച്ചു. ഓഖി, നിപ, പ്രളയം ഉൾപ്പെടെയുള്ള ദുരന്തഘട്ടങ്ങളിലെ മാതൃകാപ്രവർത്തനവും ജനങ്ങളുടെ മനസ്സിലുണ്ട‌്. കോവിഡിനെ പ്രതിരോധിക്കുന്നതും ലോകം ശ്രദ്ധിച്ചു. എൽ.ഡി.എഫ‌് സർക്കാറിന‌് തുടർച്ച വേണമെന്ന‌് ജനങ്ങൾ ചിന്തിക്കുന്നു. അതോടെയാണ‌് ജാതിമത ശക്തികളും ധനമൂലധന ശക്തികളും സർക്കാറിനെതിരെ രംഗത്തുവന്നതെന്നും കോടിയേരി പറഞ്ഞു. നുണപ്രചാരണം നടത്തുന്നതിന‌് ഏറ്റവും നല്ല മാധ്യമം സോഷ്യൽ മീഡിയയാണെന്ന‌് വലതുപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട‌്. ആയിരം നുണകളാണ‌് ഒരേസമയം പ്രചരിപ്പിക്കുന്നത‌്. അതുവഴി ഒരു വിഭാഗം ആളുകളിലെങ്കിലും തെറ്റിദ്ധാരണ സൃഷ‌്ടിക്കാമെന്നാണ‌് കണക്കുകൂട്ടൽ. വീണ്ടും എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ‌് അതി​ൻെറ റിഹേഴ‌്സലാവുമെന്നും കോടിയേരി പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്ര േട്ടറിയറ്റംഗം കാരായി രാജൻ, ജില്ല കമ്മിറ്റിയംഗം അഡ്വ. പി. ശശി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.