പാലം തകർന്നത് അന്വേഷിക്കണം

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസി‍ൻെറ നിട്ടൂർ ബാലത്തിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൻെറ ബീമുകൾ തകർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് വെൽ​െഫയർ പാർട്ടി ആവശ്യപ്പെട്ടു. നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയർക്ക്‌ എതിരെ നിയമ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ആശങ്ക മാറ്റി തുടർ നിർമാണം കാര്യക്ഷമമായി പൂർത്തീകരിക്കാൻ വകുപ്പ്‌ മന്ത്രി ഇടപെടണമെന്നും വെൽ​െഫയർ പാർട്ടി പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. ഭാരവാഹികളായ യു.കെ. സെയ്​ദ്‌, സാജിദ്‌ കോമത്ത്‌, സി.പി. അഷറഫ്‌ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.