കേന്ദ്ര നിർദേശത്തെ തുടര്‍ന്ന് അതിര്‍ത്തികളിലുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതിനെതുടർന്നാണ് ആളുകള്‍ വാഹനങ്ങളില്‍ ഒഴുകിയെത്തിയത് ഇരിട്ടി: ഓണാവധിയോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നിയന്ത്രണങ്ങളില്ലാതെ ആളുകള്‍ എത്തിയത് അതിര്‍ത്തിയില്‍ പൊലീസ് ഉർപ്പെടെയുള്ള ഉദ്യോഗസ്ഥരെ കുഴക്കി. കേന്ദ്ര സര്‍ക്കാർ നിർദേശത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിനെ തുടര്‍ന്ന് കര്‍ണാടക പെരുമ്പാടിയിലെ പരിശോധന നീക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഒരു നിയന്ത്രണങ്ങളുമില്ലാതെ കര്‍ണാടകയില്‍നിന്ന് ആളുകള്‍ വാഹനങ്ങളില്‍ ഒഴുകിയെത്തിയത്. ചരക്കുവാഹനങ്ങളിലും അല്ലാതെയുമായി നിരവധി പേര്‍ എത്തിയതും കൂട്ടുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയതും നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായി. കേരള അതിര്‍ത്തിയില്‍ പൊലീസും ആരോഗ്യ വകുപ്പും റവന്യൂവും ചേര്‍ന്നുള്ള ഡാറ്റാ എന്‍ട്രിക്ക് ശേഷം മാത്രമേ ആളുകളെ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളൂ. ഇതേതുടര്‍ന്ന് കൂട്ടുപുഴ പാലത്തിനു സമീപം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പൊലീസ് ഇടപെട്ട് കൂട്ടുപുഴയിലെത്തിയ വാഹനങ്ങളെല്ലാം തിരിച്ചയച്ചു. അതിര്‍ത്തി കടന്നെത്തിയ മുഴുവനാളുകളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിനുശേഷമാണ് കേരളത്തിലേക്ക് കടത്തിവിട്ടത്. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻെറ നേതൃത്വത്തിലായിരുന്നു അതിര്‍ത്തിയില്‍ പൊലീസ് നിയന്ത്രണം. ഓണത്തോടനുബന്ധിച്ച് ഇനിയും ആളുകള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.