ഓൺലൈൻ ഓണാഘോഷം

കണ്ണൂർ: കോവിഡ്​ കാരണം ഓണത്തിന്​ മാവേലിയെത്തില്ലെങ്കിലും വെള്ളിത്തിരയിലെ താരങ്ങളെ ഉൾപ്പെടെ മുന്നിലെത്തിച്ച്​ ആഘോഷത്തിന്​ പൊലിമകൂട്ടുകയാണ്​ ഇരിക്കൂറിലെ സിബ്ഗ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ അഡ്വാൻസ്​ഡ്​ സ്​റ്റഡീസ്​. താരങ്ങളായ ഇന്ദ്രൻസും മധുപാലുമൊക്കെ ഓൺലൈൻ ഓണാഘോഷത്തി​​ൻെറ ഭാഗമായി വിദ്യാർഥികൾക്ക്​ മുന്നിലെത്തും. ആഗസ്​റ്റ്​​ 30ന്​ ആരംഭിച്ച ഓണാഘോഷ പരിപാടികൾ സെപ്​റ്റംബർ 10നാണ്​ അവസാനിക്കുക. കോളജി​​ൻെറ ഔദ്യോഗിക ഫേസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം ലൈവിലൂടെ മധുപാൽ ഉദ്​ഘാടനം ചെയ്യും. മാവേലി ഓൺലൈനിൽ, ഓർത്തെടുക്കാം ഓർമയിലെ ഓണം, പൂക്കള മത്സരം, ഓണച്ചിത്രം ഓർമച്ചിത്രം എന്ന ഫോ​ട്ടോഗ്രഫി മത്സരം എന്നിവയും എല്ലാവർക്കും പ​ങ്കെടുക്കാവുന്ന പുരുഷ കേസരി, മലയാളി മങ്ക എന്നീ പരമ്പരാഗത മലയാളി വേഷവിധാന മത്സരവും നടത്തും​. ഓ​രോ മത്സരത്തിലും വിജയിക്കുന്ന രണ്ടുപേർക്ക്​ 1000 രൂപവീതവും പ്രശസ്​തിപത്രവുമാണ്​ സമ്മാനം. ​പ​ങ്കെടുക്കുന്നതിന്​ 9447729739, 9497144310 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.