കൈത്താങ്ങേകി ജുന്ന സാധു സഹായ സമിതി

തളിപ്പറമ്പ്: നിർധനരായ അർബുദ രോഗികളുടെ കുടുംബത്തിന് കൈത്താങ്ങേകി തളിപ്പറമ്പ് ജുന്ന സാധു സഹായ സമിതി. ഇവർക്ക് ജുന്നയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ നൽകി. 30ഓളം രോഗികളുടെ കുടുംബങ്ങൾക്കാണ് സമിതി സൗജന്യമായി ഓണക്കിറ്റുകൾ നൽകിയത്. പാലിയേറ്റിവ് കെയർ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും മുഖേനയാണ് ഇവ അർബുദ രോഗികളുടെ വീടുകളിൽ എത്തിച്ചുനൽകിയത്. വിതരണോദ്ഘാടനം പാലിയേറ്റിവ് കെയർ പ്രവർത്തക എ.വി. ചിത്രക്ക് കൈമാറി തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം നിർവഹിച്ചു. ജുന്ന പ്രസിഡൻറ്​ അഷ്റഫ് ഇച്ചൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിഖ്ദാദ് ചപ്പൻ, എ.പി. ഇബ്രാഹിം, ജാഫർ ബദരിയ, പി. സലിം, സി.കെ. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.