അനുവി‍െൻറ മരണം: പി.എസ്.സിക്കെതിരെ പ്രതിഷേധം

അനുവി‍ൻെറ മരണം: പി.എസ്.സിക്കെതിരെ പ്രതിഷേധം കണ്ണൂര്‍: റാങ്ക്‌ലിസ്​റ്റില്‍ പേരുണ്ടായിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കാരക്കോണത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലയിലും പി.എസ്.സിക്കെതിരെ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ചെയര്‍മാ‍ൻെറ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി. അനുവി‍ൻെറ മരണത്തിനു കാരണക്കാരനായ പി.എസ്.സി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ സമര പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ. കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്, പി. ഇംറാന്‍, കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ എം.കെ. വരുണ്‍, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, മുഹ്‌സിന്‍ കീഴ്ത്തള്ളി, മുഹമ്മദ് റിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനുവി​ൻെറ ആത്മഹത്യക്ക് ഉത്തരവാദികളായ മുഖ്യമന്ത്രി പിണറായി വിജയൻ, പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു, യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ അരുണ്‍ കൈതപ്രം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അഡ്വ. കെ. രഞ്​ജിത്ത് സ്വാഗതം പറഞ്ഞു. ബി.ജെ.പി കണ്ണൂര്‍ മണ്ഡലം പ്രസിഡൻറ് കെ. രതീഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ് എസ്​. വൈശാഖ്, അക്ഷയ് കൃഷ്ണ, എം.കെ. സുമിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.