ഓണക്കിറ്റ്​ വിതരണം

അഞ്ചരക്കണ്ടി: ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്​കീം (എൻ.എസ്​.എസ്​) ഓണാഘോഷത്തി‍ൻെറ ഭാഗമായി ഒരുക്കിയ 'ഒപ്പം' പദ്ധതിയുടെ ഭാഗമായി വേങ്ങാട് ഇ.കെ. നായനാർ സ്​മാരക ഗവ. ഹയർ സെക്കൻഡറി സ്​കൂൾ എൻ.എസ്​.എസ്​ ദത്ത് ഗ്രാമമായ ഊർപ്പള്ളിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്​തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത ഉദ്ഘാടനം ചെയ്​തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രശാന്ത് വേങ്ങാട്, പി. പവിത്രൻ, കെ.സി. കുമാരൻ, പ്രദീപൻ ഊർപ്പള്ളി, സനത്ത് മാവില, വളൻറിയർമാരായ ജിബിൻ, ദർശൻ വിനോദ്, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.