കുടകിൽ​ തിളക്കമില്ലാത്ത ഒാണാഘോഷം​

വീരാജ്​പേട്ട: കുടക്​ മലയാളികളുടെ ഒാ​ണാഘോഷത്തിന്​ പതിവ്​ തിളക്കമില്ല. തുടർച്ചയായി മൂന്നാംവർഷവും വർണങ്ങളില്ലാത്ത ഒാണമാണ്​ കുടക്​ മലയാളികൾക്ക്​. 2018ലും 2019ലും പ്രകൃതിക്ഷോഭത്തിന്​ പിന്നാലെയാണ്​​ ഒാണം വന്നതെങ്കിൽ ഇത്തവണ കോവിഡാണ്​ വില്ലൻ. നാട്ടിലുള്ള ബന്ധുക്കളെയും മറ്റും സന്ദർശിച്ച്​ ആശംസകൾ കൈമാറാൻ സാധിക്കുന്നില്ല. പൂ ചന്തകളും മങ്ങിയ നിലയിലാണ്​. കോവിഡും മറ്റും കച്ചവടത്തെ ബാധിച്ചതിനോടൊപ്പം ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ കർണാടക പൂ കച്ചവടക്കാരെ അനുവദിക്കാത്തതും തിരിച്ചടിയായെന്ന്​ 15 വർഷമായി ഒാണത്തിന്​ പൂ കച്ചവടം നടത്തുന്ന പിരിയ പട്ടണ സ്വദേശി മഞ്​ജുനാഥ്​ പറഞ്ഞു. ​ഞായറാഴ്​ച പൂക്കൾ കയറ്റിയ 10ലധികം വാഹനങ്ങളെ കേരള പൊലീസ്​ പരിശോധിച്ച്​ തിരിച്ചയച്ചു. ഇൗ പൂക്കൾ മൊത്തം വീരാജ്​പേട്ടയിൽ തന്നെ വിറ്റഴിക്കേണ്ട ഗതിയാണ്​. വിലകൂട്ടാനും തരമില്ല. ഒാണാഘോഷത്തിന്​ ഒരുങ്ങിയ കുടക്​ മലയാളികൾക്കും ഒാണത്തെ ആശ്രയിച്ച്​ കഴിയുന്ന പൂവിൽപനക്കാർക്കും ഇത്തവണ ഒാണം തിളക്കമില്ലാതായി. പടം...flower stall virajpetta വീരാജ്​പേട്ടയിലെ പൂവിൽപനക്കാരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.