പൂട്ടിക്കിടന്ന വീടിനുനേരെ ആക്രമണം

അഞ്ചരക്കണ്ടി: ചക്കരക്കൽ പൊലീസ് സ്​റ്റേഷൻ പരിധിയിലെ നാലാംപീടികയിൽ . സോനാ റോഡിൽ കെ. മധുവി‍ൻെറ 'കീർത്തന' വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്​ച രാത്രി 10.30ഒാടെയാണ്​ സംഭവം. വടിയും കല്ലുമുപയോഗിച്ച് വീടി‍ൻെറ മുൻവശത്തെ ജനൽചില്ലുകൾ തകർക്കുകയായിരുന്നു. ഒറ്റനില കോൺക്രീറ്റ് വീടി‍ൻെറ ലൈറ്റും തകർത്തിട്ടുണ്ട്. ഐ.ബി.എം ജീവനക്കാരനായ മധു നാട്ടിലില്ല. കഴിഞ്ഞയാഴ്​ചയാണ് ഇദ്ദേഹം ക്വാറൻറീൻ കഴിഞ്ഞിട്ട് ഇവിടെനിന്നും പോയത്. ശബ്​ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ചക്കരക്കൽ പൊലീസ് കേസെടുത്തു. അഞ്ചരക്കണ്ടി പഞ്ചായത്ത് 14ാം വാർഡ് മെംബർ പാച്ചേനി മോഹനൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം പി.പി. നാരായണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.