റിട്ട. സൈനികന് ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി

കണ്ണൂര്‍: 17 വര്‍ഷത്തെ സൈനിക ജീവിതത്തിനുശേഷമാണ് ചിറക്കല്‍ സ്വദേശി പി.എന്‍. പ്രമോദ് നാട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടയിലാണ് ഒരപകടത്തില്‍ അദ്ദേഹത്തി​ൻെറ ന​െട്ടല്ലിന്​ ക്ഷതമേൽക്കുകയും നെഞ്ചിന് താഴോട്ട് ചലനശേഷി നഷ്​ടപ്പെടുകയും ചെയ്തത്​. നീണ്ട ചികിത്സക്കുശേഷം ഇരുകൈകള്‍ക്കും ചലനശേഷിയുണ്ട് എന്നതാണ് ഏക ആശ്വാസം. ഇദ്ദേഹത്തി​ൻെറ ആവശ്യമറിഞ്ഞ് ജില്ലയിലെ സൈനിക കൂട്ടായ്മയായ കണ്ണൂര്‍ വാരിയേഴ്സ് ചാരിറ്റബിള്‍ കള്‍ചറള്‍ ആന്‍ഡ് എജുക്കേഷനല്‍ സൊസൈറ്റി അംഗങ്ങള്‍ ഓണസമ്മാനമായി ഇലക്ട്രിക് മോട്ടോര്‍ വീല്‍ചെയര്‍ കൈമാറി. റിയര്‍ അഡ്മിറല്‍ (റിട്ട.) കെ. മോഹന​ൻെറ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് രക്ഷാധികാരി സുബേദാര്‍ പി.വി. മനേഷ്, സുബേദാര്‍ മേജര്‍ (റിട്ട.) രമേശന്‍, നായബ് സുബേദാര്‍ ഉണ്ണി, ഹവില്‍ദാര്‍ ഷിനോദ് ബാനു, കെ.പി. ജഗദീഷ്, വിനീഷ്, അമല്‍ മുരളി, പ്രജീഷ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.