കാരുണ്യ സ്പർശവുമായി കുടുംബ കൂട്ടായ്മ

പയ്യന്നൂർ: അമ്പതാണ്ടുമുമ്പ് ഒന്നിച്ചു പഠിച്ചവർ അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷവും കാരുണ്യ സ്പർശവുമായി രംഗത്ത്. കണ്ണൂർ ഗവ. വനിത ടി.ടി.ഐയിലെ 1964,1970 വർഷങ്ങളിലെ പഠിതാക്കളുടെ കുടുംബ കൂട്ടായ്മയാണ് പിലാത്തറ ഹോപ് പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷണക്കിറ്റും പഴയങ്ങാടി ഷെൽട്ടർ ഹോമിലേക്ക് വാട്ടർ ഫിൽട്ടറും നൽകിയത്. കൂട്ടായ്മക്കുവേണ്ടി ടി.എം. ഈശ്വരിയും കെ. ദേവകിയും സാധനങ്ങൾ കൈമാറി. ഹോപ് മാനേജിങ്​ ട്രസ്​റ്റി കെ.എസ്. ജയമോഹൻ ഏറ്റുവാങ്ങി. ചിത്രം: PYR_Vanitha TTI കണ്ണൂർ ഗവ. വനിത ടി.ടി.ഐ 1964,1970 പഠിതാക്കളുടെ കുടുംബ കൂട്ടായ്മ പിലാത്തറ ഹോപ്പിൽ ഭക്ഷ്യകിറ്റുകൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.