കെ. രാഘവൻ മാസ്​റ്ററുടെ പ്രതിമാ കവചം തകർന്നു

തലശ്ശേരി: തലശ്ശേരി സൻെറിനറി പാർക്കിന് സമീപം നിലകൊള്ളുന്ന സംഗീതജ്ഞൻ കെ. രാഘവൻ മാസ്​റ്റർ പ്രതിമയുടെ സംരക്ഷണ കവചം തകർന്നു. നഗരസഭയും സാംസ്കാരിക വകുപ്പും മുൻകൈയെടുത്ത് സ്ഥാപിച്ച പ്രതിമയുടെ ഗ്ലാസ് ഉപയോഗിച്ചുള്ള കവചമാണ് കഴിഞ്ഞ ദിവസം ഭാഗികമായി തകർന്നത്. ഹാർമോണിയത്തിൽ ഈണമിടുന്ന രാഘവൻ മാസ്​റ്ററുടെ പ്രതിമക്ക് സംരക്ഷണമൊരുക്കാൻ കഴിഞ്ഞ വർഷമാണ് പ്രത്യേകതരം ഗ്ലാസിൽ തീർത്ത കവചം സ്ഥാപിച്ചത്. വിജാഗിരിയാൽ ഉറപ്പിച്ചതായിരുന്നു ഇത്. കടലോരത്തായതിനാൽ ഉപ്പുകാറ്റേറ്റും തോരാമഴയിലും ഗ്ലാസ് പേടകത്തിന് നാശം നേരിട്ടിരുന്നു. ഇതിൽ ഒരു പാളിയാണ് കഴിഞ്ഞദിവസം തകർന്നത്. ഇത് മാറ്റി സ്ഥാപിക്കാൻ കരാറുകാരന് നിർദേശം നൽകിയതായി നഗരസഭ അറിയിച്ചു. പടം: RAGHAVAN PRATHIMA കെ. രാഘവൻ മാസ്​റ്ററുടെ തലശ്ശേരിയിലെ പ്രതിമ, കവചം തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.